ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
വളരെയധികം ചരിത്രപാരമ്പര്യമുള്ള പ്രദേശമാണ് ചിറക്കടവ് ഗ്രാമ പഞ്ചായത്ത്. ചിറക്കടവ് എന്ന സ്ഥല നാമം ചിറയുടെ കടവ് എന്ന അര്‍ത്ഥത്തില്‍ ഉണ്ടായതാവാന്‍ സാധ്യതയുണ്ട്. ശബരിമല തീര്‍ത്ഥാടകര്‍ ചെറുകടവ് എന്നു പറഞ്ഞുവന്നതില്‍ നിന്ന് ഉണ്ടായതുമാവാം. ചിറക്കടവു ക്ഷേത്രം മണ്ണംപ്ലാവുവഴി എരുമേലിക്കുപോകുന്ന പ്രസിദ്ധമായ പഴയ ശബരിമല നടപ്പാതയിലുള്ള അരുവിപ്പാറ വലിയ കടവ് ആയിരുന്നിരിക്കാം. പഴയ ആധാരങ്ങളിലും മറ്റും കൂവത്താഴെ എന്നുപയോഗിക്കുന്നതായി കാണുന്നുണ്ട്. ക്ഷേത്രസ്ഥാപകനെന്ന് ഐതിഹ്യത്തില്‍ പറയുന്ന കൂപ മഹിര്‍ഷിയുടെ പേരിനെ സൂചിപ്പിക്കുന്നതാണ്. ഈ പേരെന്നും അദ്ദേഹം തപസ്സനുഷ്ടിക്കാനുപയോഗിച്ച കൂവത്തറയെ സൂചിപ്പിക്കുന്നതാണെന്നും പഴമക്കാര്‍ വിശ്വസിക്കുന്നുണ്ട്. ചിറക്കടവ്, ചെറുവള്ളി വില്ലേജുകള്‍ ചേര്‍ന്നതാണ് ഈ പ്രദേശം. ചിറക്കടവ് മഹാദേവ ക്ഷേത്രം, ചെറുവള്ളി ഭഗവതി ക്ഷേത്രം എന്നിവയ്ക്ക് ചുറ്റുമുള്ള ജനവാസകേന്ദ്രങ്ങളില്‍ നിന്നാണ് ചിറക്കടവിന്‍റെ ചരിത്രം...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
May 29, 2026
മഴക്കാല പൂര്‍വ്വ ശുചീകരണം
ശുചീകരണ പ്രവർത്തനങ്ങൾമഴക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി പകർച്ചവ്യാധികൾ തടയുന്നതിനും പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിനുമായി "മഴക്കാല പൂർവ്വ ശുചീകരണം" അത്യന്താപേക്ഷിതമാണ്.1. കൊതുക് വളരുന്ന ഉറവിടങ്ങൾ നശിപ്പിക്കൽ (ഉറവിട നശീകരണം)ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ പരത്തുന്ന ഈഡിസ് കൊതുകുകൾ...
കൂടുതൽ വായിക്കുക