2025 ഡിസംബർ 31ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹിക സുരക്ഷ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
ഗ്രാമസഭ/വാര്‍ഡ്‌ സഭ

ഗ്രാമസഭ / വാർഡ് സഭ

 

1. ഗ്രാമസഭ വാർഡ് സഭ

ഒരു ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രദേശത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമത്തെ സംബന്ധിച്ച വോട്ടർപട്ടികയിൽ പേര് ചേർത്തിട്ടുള്ള എല്ലാ ആളുകളും ചേർന്നതാണ് ആ ഗ്രാമത്തിന്റെ ഗ്രാമസഭ എന്ന് കരുതപ്പെടുന്നതാണ്.

ഗ്രാമസഭ/വാർഡ്‌സഭ മെമ്പർ

ഒരു ഗ്രാമത്തിലെ ഒരു വാർഡിലെ വോട്ടർ ആ വാർഡിലെ ഗ്രാമസഭയിലെ മെമ്പറാണ്. അതുപോലെ മുനിസിപ്പാലിറ്റിയിലെ ഒരു വാർഡിലെ വോട്ടർ ആ വാർഡ്‌സഭയിലെ മെമ്പറാണ്.

2. പ്രധാന ചുമതലക്കാരും ഭരണസംവിധാനവും

പദവിനിർവ്വചനം / ചുമതലഅസാന്നിദ്ധ്യത്തിൽ പകരം സംവിധാനം
കൺവീനർവാർഡ് മെമ്പർമാർ (ഗ്രാമസഭ) / വാർഡ് കൗൺസിലർമാർ (വാർഡ് സഭ) എന്നിവർ കൺവീനർമാരാണ്. യോഗങ്ങൾ വിളിച്ച് ചേർക്കേണ്ട ഉത്തരവാദിത്വം കൺവീനർക്കാണ്.ചുമതല നിർവ്വഹിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, തദ്ദേശഭരണ സ്ഥാപന അദ്ധ്യക്ഷന് തൊട്ടടുത്ത വാർഡിലെ അംഗത്തെ കൺവീനറായി നിയമിക്കാം.
അദ്ധ്യക്ഷൻഗ്രാമസഭയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, വാർഡ്സഭയിൽ മുനിസിപ്പൽ ചെയർപേഴ്‌സണും അദ്ധ്യക്ഷത വഹിക്കുന്നു.ഗ്രാമപഞ്ചായത്ത്: വൈസ് പ്രസിഡന്റ് → കൺവീനർ.
മുനിസിപ്പാലിറ്റി: ഡെപ്യൂട്ടി ചെയർപേഴ്‌സൺ → സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ → കൺവീനർ.
കോ-ഓർഡിനേറ്റർതദ്ദേശ സ്ഥാപനം തീരുമാനിക്കുന്ന ഉദ്യോഗസ്ഥൻ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കും.എല്ലാ പ്രവർത്തനങ്ങളിലും കൺവീനറെ സഹായിക്കേണ്ടതാണ്.

3. യോഗങ്ങളും നടപടിക്രമങ്ങളും

ക്വാറം (Quorum):

  • സാധാരണ ഗ്രാമസഭ/വാർഡ്‌സഭയുടെ ക്വാറം ആകെ വോട്ടർമാരുടെ 10% ആണ്.
  • ക്വാറം തികയാതെ മാറ്റിവെച്ച് വീണ്ടും ചേരുമ്പോൾ ക്വാറം 50 പേർ ആയിരിക്കും.
  • പ്രത്യേക യോഗം വിളിക്കൽ: വാർഡിലെ 10% വോട്ടർമാർ രേഖാമൂലം ആവശ്യപ്പെട്ടാൽ 15 ദിവസത്തിനകം കൺവീനർ പ്രത്യേക യോഗം വിളിച്ചു കൂട്ടണം.
  • ചോദ്യങ്ങളും നിർദ്ദേശങ്ങളും: പരിഗണിക്കേണ്ട ചോദ്യങ്ങളും നിർദ്ദേശങ്ങളും യോഗത്തിന് മുമ്പോ യോഗ സമയത്തോ എഴുതി സമർപ്പിക്കാം.
  • പ്രമേയങ്ങൾ: ഗ്രാമസഭയുടെ/വാർഡ്സഭയുടെ അധികാരപരിധിയിലുള്ള ഏതു പ്രശ്‌നത്തെക്കുറിച്ചും ഭൂരിപക്ഷ അടിസ്ഥാനത്തിൽ പ്രമേയം പാസ്സാക്കാം.

4. അധികാരങ്ങളും ചുമതലകളും

A. പദ്ധതി ആസൂത്രണവും നിർവ്വഹണവും:

  • വികസന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനാവശ്യമായ വിശദാംശങ്ങൾ ശേഖരിക്കാൻ സഹായിക്കുക.
  • പദ്ധതികളുടെയും വികസന പരിപാടികളുടെയും നിർദ്ദേശങ്ങൾ തയ്യാറാക്കുകയും മുൻഗണന നിശ്ചയിക്കുകയും ചെയ്യുക.
  • പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നതിന് സഹായങ്ങൾ, സൗകര്യങ്ങൾ, സന്നദ്ധസേവനം, പണം അല്ലെങ്കിൽ സാമഗ്രികൾ എന്നിവ സമാഹരിക്കുക.

B. പൊതുസൗകര്യ പദ്ധതികൾ:

  • തെരുവുവിളക്കുകൾ, പൊതുജലവിതരണ ടാപ്പുകൾ, പൊതുകിണറുകൾ, പൊതുശുചിത്വ ഘടകങ്ങൾ, ജലസേചന സൗകര്യങ്ങൾ തുടങ്ങിയവ എവിടെ സ്ഥാപിക്കണമെന്ന് നിർദ്ദേശിക്കുക.

C. മരാമത്ത് പണികൾ:

  • പ്രവൃത്തികളുടെ എസ്റ്റിമേറ്റ്, സാമഗ്രികളുടെ ചെലവ് എന്നിവയുടെ വിശദാംശങ്ങൾ അറിയുക.
  • വികസന പരിപാടികൾ ഏറ്റെടുത്തു നടത്തുന്ന ഗുണഭോക്തൃസമിതികളെ നിരീക്ഷിക്കുകയും സഹായിക്കുകയും ചെയ്യുക.
  • പ്രദേശത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പണികളെ സംബന്ധിച്ച വിശദമായ എസ്റ്റിമേറ്റുകളുടെ വിവരങ്ങൾ ശേഖരിക്കുക.
തദ്ദേശ സ്വയംഭരണ വകുപ്പ് - ഗ്രാമസഭ / വാർഡ് സഭ വഴികാട്ടി